വിവാഹത്തിന് മൂന്ന് ദിനം മാത്രം ബാക്കി; യുവതിയെ ഡീസല്‍ ഒഴിച്ച് കത്തിച്ച് മുഖംമൂടി ധാരികള്‍ 

വിശ്വകര്‍മപുരി പ്രദേശത്തെ യുവതിയുടെ വസതിയില്‍ അതിക്രമിച്ചു കയറി മുഖംമൂടി ധരിച്ചെത്തിയവര്‍ ആക്രമിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡിഗഡ്: വിവാഹത്തിന് മൂന്ന് ദിവസം മാത്രം മുന്‍പ് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയുടെ ദേഹത്ത് ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 

പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിശ്വകര്‍മപുരി പ്രദേശത്തെ യുവതിയുടെ വസതിയില്‍ അതിക്രമിച്ചു കയറി മുഖംമൂടി ധരിച്ചെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. ജനുവരി 17നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 

എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആരും വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടില്ലെന്നാണ് സിസിടിവി പരിശോധിച്ച പൊലീസിന്റെ വിശദീകരണം. മുഖം മൂടി ധരിച്ച രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി യുവതിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com