സിവില്‍ സര്‍വീസ് മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; അഭിമുഖം ഫെബ്രുവരിയില്‍

ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം
സിവില്‍ സര്‍വീസ് മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; അഭിമുഖം ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സിവില്‍ സര്‍വീസസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, തുടങ്ങിയ കേന്ദ്ര സര്‍വീസുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരിയില്‍ നടക്കും.  

തെരഞ്ഞെടുക്കപ്പെട്ടവര്‍ അഭിമുഖത്തിനെത്തുമ്പോള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷി (ബാധകമാണെങ്കില്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. www.upsc.gov.in, www.upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ജനുവരി 27 മുതല്‍ അഭിമുഖത്തിനുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്നും യുപിഎസ് സി അറിയിച്ചു.  2019 സെപ്റ്റംബര്‍ 20 മുതല്‍ 29 വരെയായിരുന്നു സിവില്‍ സര്‍വീസസ് മെയിൻ പരീക്ഷ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com