പൗരത്വ നിയമത്തെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടന; വേദിയില്‍ പ്രതിഷേധം; കോലാഹലം; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2020 04:20 PM  |  

Last Updated: 16th January 2020 04:20 PM  |   A+A-   |  


ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടന ഡല്‍ഹിയില്‍ നടത്തിയ പൗരത്വനിയമഭേദഗതിയ്ക്കനുകൂലമായ പരിപാടിയ്ക്കിടിയെ പ്രതിഷേധവുമായി ഒരുവിഭാഗം മുസ്ലീം സംഘടനകള്‍. മുസ്ലീം രാഷ്ട്രീയ മഞ്ച് നടത്തിയ പരിപാടിക്കിടെയാണ് ഒരു വിഭാഗം ആളുകള്‍ പൗരത്വനിയമഭ ഭേദഗതിക്കെതിരെയും സിഎഎയ്‌ക്കെതിരെയും പൗരത്വരജിസ്റ്ററിനെതിരെയും പ്ലക്കാര്‍ഡുകളും ബാനറുകളുമായി രംഗത്തെത്തിയത്.

ഇരുപതോളം വരുന്ന ആളുകളാണ് പരിപാടിക്കിടെ പ്രതിഷേധവുമായി എത്തിയത്. ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു.