ഭാര്യാസഹോദരിയുമായി അവിഹിത ബന്ധം തുടരാന്‍ കവര്‍ച്ച ആസൂത്രണം ചെയ്തു; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2020 11:27 AM |
Last Updated: 16th January 2020 11:28 AM | A+A A- |

ഗാസിയാബാദ്: ഭാര്യാസഹോദരിയുമായി വിവാഹേതര ബന്ധം തുടരുന്നതിനായി ഗര്‍ഭിണിയായ ഭാര്യയ കൊലപ്പെടുത്താന്‍ കവര്‍ച്ച ആസൂത്രണം ചെയ്ത യുവാവ് അറസ്റ്റില്‍. ജനുവരി പതിനൊന്നിന് രാത്രിയായിരുന്നു സംഭവം. സഹോദരിയുമായുള്ള ബന്ധം തുടരനാണ് ഭാര്യയെ കൊല്ലാന്‍ ഇയാള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
'ഭാര്യയുടെ സഹോദരിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു, അതിനാലാണ് അവളെ കൊല്ലാന്‍ പദ്ധതിയിട്ടത്'. അദ്ദേഹംപൊലീസിനോട് പറഞ്ഞു. മക്കളെ നോക്കാമെന്ന വ്യാജേന ഭാര്യ സഹോദരിയെ തന്നോടൊപ്പം നിര്‍ത്തുകയായിരുന്നെന്നും തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു.
മുന്‍പ് രണ്ടുതവണ ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. രണ്ടുതവണയും ആ ശ്രമത്തില്‍ പരാജയപ്പെട്ടു. ഭാര്യയെ കൊലപ്പെടുത്താന്‍ മൂന്ന് പേരെ നിയോഗിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.