ജഗന്‍മോഹനെ പ്രതിരോധിക്കാന്‍ പുതിയ രാഷ്ട്രീയ സഖ്യവുമായി ബിജെപി; ആന്ധ്രയില്‍ പവന്‍ കല്യാണുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടും

ആന്ധ്രാപ്രദേശില്‍ നടനും നേതാവുമായ പവന്‍ കല്യാണിന്റെ ജനസേനയും ബിജെപിയും സഖ്യമായി
ജഗന്‍മോഹനെ പ്രതിരോധിക്കാന്‍ പുതിയ രാഷ്ട്രീയ സഖ്യവുമായി ബിജെപി; ആന്ധ്രയില്‍ പവന്‍ കല്യാണുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടും

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നടനും നേതാവുമായ പവന്‍ കല്യാണിന്റെ ജനസേനയും ബിജെപിയും സഖ്യമായി. വിജയ്‌വാഡയില്‍ കഴിഞ്ഞ രണ്ടുദിവസമായി ഇരുപാര്‍ട്ടികളും തമ്മില്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. വരുന്ന തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടുദിവസം മുന്‍പ് ഡല്‍ഹിയില്‍ വച്ച് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായ ജെ പി നഡ്ഡയുമായി ജനസേന നേതാവ് പവന്‍ കല്യാണ്‍ നടത്തിയ ചര്‍ച്ചയാണ് നിര്‍ണായകമായത്. ആന്ധ്രാപ്രദേശില്‍  ഒരുമിച്ച് സഹകരിക്കാന്‍ ഇരുപാര്‍ട്ടികളും ചര്‍ച്ചയില്‍ ധാരണയായി. തുടര്‍ന്ന് വിജയ്‌വാഡയില്‍ ഇരുപാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ തമ്മില്‍ നടന്ന കൂടിയാലോചനകളിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. 

2014ലാണ് ജന സേന രൂപീകരിച്ചത്. അതേവര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ ബിജെപി- ടിഡിപി സഖ്യത്തെ  ജന സേന പിന്തുണച്ചു. തുടര്‍ന്ന് സഖ്യം തകരുകയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബിജെപിയുമായുളള കൂട്ടുകെട്ട് ടിഡിപിയും ഉപേക്ഷിച്ചു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ടിഡിപി പൂര്‍ണമായി പരാജയപ്പെട്ടു.

ആന്ധ്രാപ്രദേശിന്റെ നിര്‍ദിഷ്ട തലസ്ഥാനം മാറ്റുന്നതിനെതിരെ ബിജെപിയും ജനസേനയും സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കും. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com