രാഷ്ട്രപിതാവ് 'ഭാരതരത്‌ന'യ്ക്കും മുകളിലെന്ന് ചീഫ് ജസ്റ്റിസ് ; ഹര്‍ജി പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 11:43 AM  |  

Last Updated: 17th January 2020 11:46 AM  |   A+A-   |  

 

ന്യൂഡല്‍ഹി : രാഷ്ട്രപിതാവ് എന്നത് ഭാരതരത്‌ന ബഹുമതിയ്ക്കും മുകളിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.  മഹാത്മാഗാന്ധിക്ക് ഭാരതരത്‌ന ബഹുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

ഗാന്ധിജി രാഷ്ട്രപിതാവാണ്. അദ്ദേഹത്തിന് അതിനേക്കാള്‍ വലുതായ ഔപചാരികമായ ഒരു ബഹുമതിയും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹര്‍ജിയിന്മേല്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാനും കോടതി വിസമ്മതിച്ചു.

ഹര്‍ജിക്കാരന്റെ വികാരം മാനിക്കുന്നു. ഭാരതരത്‌ന ബഹുമതി നല്‍കുന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നേരിട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ 'ഭാരതരത്‌ന' ഹര്‍ജി പിന്‍വലിച്ചു.