300 ഗ്രാം സ്വര്‍ണം, 13 കിലോ വെള്ളി; രണ്ട് ലക്ഷം രൂപ; ഉടമ കട തുറക്കുന്നതിനിടെ മോഷ്ടാക്കള്‍ ബാഗ് അടിച്ചുമാറ്റി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 10:40 AM  |  

Last Updated: 17th January 2020 10:40 AM  |   A+A-   |  

 


ഹൈദരബാദ്:  20 ലക്ഷം രൂപയടങ്ങിയ ബാഗ് ബൈക്കിന് മുകളില്‍വച്ച് ഷോപ്പുടമ കട തുറക്കുന്നതിനിടെ രണ്ടംഗ സംഘം ബാഗ് മോഷ്ടിച്ചു. ചൊവ്വാഴ്ച രാവിലെ തെലങ്കാനയിലെ നിസാമബാദിലായിരുന്നു സംഭവം. പ്രതികളുടെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ബാഗില്‍ 300 ഗ്രാം സ്വര്‍ണവും 13 കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും ഉണ്ടായിരുന്നെന്ന് കടയുടമ പറയുന്നു. രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് ബാഗ് മോഷണം പോയത്. ബൈക്കിലെത്തിയ കടയുടമ ബാഗ് ബൈക്കിന് മുകളില്‍വച്ച് കട തുറക്കുന്നതിനിടെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഘ സംഘം ബാഗ് കവരുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. 

കടയുടമ ബൈക്ക് എടുത്ത് പിന്തുടര്‍ന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുപോകുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
 

(വീഡിയോ കടപ്പാട്: എന്‍ഡി ടിവി)