'കനത്ത ശീതക്കാറ്റിലും ഉലയാത്ത മനുഷ്യനന്മ'; ആരോഗ്യം മോശമായ പൊലീസുകാരനെയും ചുമന്ന് ഏഴുകിലോമീറ്റര്‍ ( വീഡിയോ)

മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ ആരോഗ്യസ്ഥിതി മോശമായ പൊലീസ് ഉദ്യോഗസ്ഥനെയും ചുമന്ന് നാട്ടുകാരും പൊലീസുകാരും നടന്നത് ഏഴുകിലോമീറ്റര്‍
'കനത്ത ശീതക്കാറ്റിലും ഉലയാത്ത മനുഷ്യനന്മ'; ആരോഗ്യം മോശമായ പൊലീസുകാരനെയും ചുമന്ന് ഏഴുകിലോമീറ്റര്‍ ( വീഡിയോ)

ഷിംല: മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ ആരോഗ്യസ്ഥിതി മോശമായ പൊലീസ് ഉദ്യോഗസ്ഥനെയും ചുമന്ന് നാട്ടുകാരും പൊലീസുകാരും നടന്നത് ഏഴുകിലോമീറ്റര്‍. ഹിമാചല്‍ പ്രദേശിലെ ലാഹുല്‍- സ്പിതി ജില്ലയില്‍ നിന്നുളള ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ആരോഗ്യസ്ഥിതി മോശമായ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുന്നിലും പിന്നിലുമായി നിരവധിപ്പേര്‍ ഉണ്ട്. മുന്നിലുളളവര്‍ കിടക്കയില്‍ കിടത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ചുമന്ന് നടന്നുനീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിശൈത്യത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇവര്‍ നേരിടുന്നുണ്ട്. ശീതക്കാറ്റ് വീശുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കഴിഞ്ഞദിവസം ഗര്‍ഭിണിയായ യുവതിയെ തോളിലേറ്റി നാല് കിലോമീറ്റര്‍ നടന്ന് ആശുപത്രിയിലെത്തിച്ച ഇന്ത്യന്‍ സൈന്യം കയ്യടി നേടിയിരുന്നു. സൈന്യം തന്നെ ട്വിറ്റര്‍ പേജിലൂടെ പങ്കിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഹൃദയ സ്പര്‍ശിയായ ഈ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററില്‍ പങ്കുവെച്ചു. ഒപ്പം സൈന്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗര്‍ഭിണിയായ ഷാമിമ എന്ന യുവതി വീട്ടില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഈ സമയം പ്രസവ വേദനയും ആരംഭിച്ചു. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് രക്ഷകരായി ഇന്ത്യന്‍ സൈന്യം എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com