നിര്‍ഭയ: മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളണം; ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാര്‍ശ
നിര്‍ഭയ: മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളണം; ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി


ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇന്നലെ രാത്രി തന്നെ ശുപാര്‍ശ രാഷ്ട്രപതിക്കു നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

വധശിക്ഷ നടപ്പാക്കുന്നതിനായി ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മുകേഷ് സിങ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി പരിഗണനയില്‍ ഉള്ളതിനാല്‍, മരണവാറണ്ട് പ്രകാരമുള്ള 22ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേരില്‍ മുകേഷ് സിങ് മാത്രമാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. മറ്റുള്ളവരും ദയാഹര്‍ജി നല്‍കാന്‍ തീരുമാനിക്കുന്ന പക്ഷം ശിക്ഷ നടപ്പാക്കുന്നത് വീണ്ടും നീണ്ടുപോവാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com