പ്രായപൂര്‍ത്തിയാവാത്ത മൂന്നു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം: പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ, പ്രതിഷേധം രേഖപ്പെടുത്തി

പ്രായപൂര്‍ത്തിയാവാത്ത ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
പ്രായപൂര്‍ത്തിയാവാത്ത മൂന്നു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം: പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ, പ്രതിഷേധം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. കശ്മീര്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി.

ജനുവരി 14ന് പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദു സമുദായത്തില്‍പ്പെട്ട രണ്ടു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. പാകിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവിശ്യയിലെ സ്വദേശിനികളായ ശാന്തി മേഘ്‌വാദ്, സാര്‍മി മേഘ്‌വാദ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസവും സമാനമായ സംഭവം ഉണ്ടായി. മേഘക് എന്ന പെണ്‍കുട്ടിയെയാണ് അന്നേ ദിവസം തട്ടിക്കൊണ്ടുപോയത്. ഇതില്‍ ആശങ്ക രേഖപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഹൈ കമ്മീഷണനിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തെ ഇന്ത്യ അപലപിച്ചു. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. 

പാകിസ്ഥാനില്‍ നടന്ന സംഭവങ്ങളില്‍ ഇന്ത്യയിലെ വിവിധ ഹിന്ദു സംഘടനകള്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഭൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഇന്ത്യയിലെ വിവിധ ഹിന്ദു സമൂഹത്തിന്റെ ആശങ്ക പാകിസ്ഥാനെ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com