പടം വരയ്ക്കുന്ന സ്മൃതി ഇറാനി; 'ഓള്‍ റൗണ്ടര്‍' എന്ന് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌  |   Published: 18th January 2020 12:23 PM  |  

Last Updated: 18th January 2020 12:23 PM  |   A+A-   |  

SMRITI_1

 

ഴയകാല ചിത്രങ്ങളും രസകരമായ തമാശകളുമൊക്കെ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇക്കുറി തനിക്കുള്ളില്‍ മറച്ചുവച്ചിരുന്ന കഴിവിനെ പുറത്തെടുത്താണ് സ്മൃതി ഇന്റര്‍നെറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. വളരെ ഗൗരവമായി ചിത്രംവരയില്‍ മുഴുകിയിരിക്കുന്ന സ്മൃതിയെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തില്‍ കാണാന്‍ കഴിയുക.

എനിക്ക് പെയിന്റ് ചെയ്യാന്‍ അറിയുമായിരുന്ന ഒരു സമയമുണ്ടായിരുന്നു എന്ന ക്യാപ്ഷനോടെയാണ് സ്മൃതി ചിത്രം പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം അരലക്ഷത്തിനടുത്ത് ലൈക്കുകളാണ് ഈ ചിത്രം വാരിക്കൂട്ടിയത്.

നിര്‍മാതാവും സമൃതിയുടെ അടുത്ത സുഹൃത്തുമായ ഏക്ത കപൂര്‍ അടക്കമുള്ളവര്‍ ചിത്രത്തിന് കമന്റുകള്‍ കുറിച്ചിട്ടുണ്ട്. സ്മൃതി സകലകലാവല്ലഭയാണെന്നും ഓള്‍റൗണ്ടറാണെന്നുമൊക്കെയാണ് ആരാധകരുടെ വാക്കുകള്‍. ചിലര്‍ വരച്ച ചിത്രത്തിന്റെ പൂര്‍ണ്ണരൂപം കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്.