മുംബൈ സ്‌ഫോടന കേസ് പ്രതി 'ഡോക്ടര്‍ ബോംബ്' പരോളിലിറങ്ങി മുങ്ങി; അജ്ഞാത ഫോണ്‍കോളിൽ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌  |   Published: 18th January 2020 09:04 AM  |  

Last Updated: 18th January 2020 09:08 AM  |   A+A-   |  

dr

 

ലക്‌നൗ: പരോളിലിറങ്ങി മുങ്ങിയ 'ഡോക്ടര്‍ ബോംബ്' എന്ന് വിളിപ്പേരുള്ള മുംബൈ സ്‌ഫോടന കേസ് പ്രതി ജലീസ് അന്‍സാരി പിടിയില്‍. ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസംഘം കാണ്‍പുരില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.

1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസ് പ്രതിയായ ജലീസ് രാജസ്ഥാനിലെ അജ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. മൂന്ന് ആഴ്ചയായി പരോളിലായിരുന്ന ജലീസ് വെള്ളിയാഴ്ച പരോൾ അവസാനിക്കാനിരിക്കേ വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈയിൽ നിന്ന് മുങ്ങിയത്. ലക്‌നൗവിലേയ്ക്ക് പോകാനുള്ള ശ്രമത്തിനിടെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയിലാണ് ഇയാൾ പിടിയിലായത്.

ജലീസ് രാജ്യംവിടാനുള്ള ശ്രമത്തിലായിരുന്നെന്നും ഒരു അജ്ഞാത ഫോണ്‍കോളാണ് ഇയാളെ കുടുക്കിയതെന്നും പൊലീസ് പറഞ്ഞു.

ഇന്ത്യയിൽ നടന്ന അമ്പതിലധികം ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കാളിയാണ് ജലീസ് എന്നാണ് റിപ്പോർട്ടുകൾ. എംബിബിഎസ് ബിരുദമുള്ള ഇയാള്‍ ബോംബ് നിര്‍മാണത്തിലും വിദഗ്ധനാണ്.