യുപിയില്‍ കട്ടിലില്‍ ബന്ധിച്ച് സ്ത്രീയെ ചുട്ടുകൊന്ന നിലയില്‍, സംഭവസ്ഥലത്ത് വെടിയുണ്ടകള്‍, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 12:05 PM  |  

Last Updated: 18th January 2020 12:06 PM  |   A+A-   |  

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കട്ടിലില്‍ ബന്ധിച്ച് സ്ത്രീയെ ചുട്ടുകൊന്ന നിലയില്‍. മൂന്ന് വെടിയുണ്ടകള്‍ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. സ്ത്രീയ്ക്ക് വെടിയേറ്റിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഗ്രാമത്തിന്റെ വെളിയില്‍ കുഴല്‍ക്കിണറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലിലില്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം. ശരീരം ഒന്നടങ്കം പൊളളലേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍, സ്ത്രീക്ക് നേരെ വെടിയുതിര്‍ക്കാനുളള സാധ്യതകളിലേക്കും വിരല്‍ചൂണ്ടുന്നതായും പൊലീസ് സംശയിക്കുന്നു.സ്ത്രീയെ തിരിച്ചറിയുന്നതിനുളള ശ്രമം ആരംഭിച്ചതായും പൊലീസ് പറയുന്നു.

സ്ത്രീയെ തിരിച്ചറിയുന്നതിന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചതായി പൊലീസ് പറയുന്നു. സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പൊലീസ് പറയുന്നു.