എതിർ സ്ഥാനാർഥിയെ 207 വോട്ടുകൾക്ക് പരാജയപ്പെടുത്തി; 97കാരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 07:28 PM  |  

Last Updated: 18th January 2020 07:28 PM  |   A+A-   |  

 

ജയ്പുര്‍: രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച 97കാരിയായ വിദ്യ ദേവി സര്‍പഞ്ച് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

എതിർസ്ഥാനാർഥി  ആരതി മീണയെ 207 വോട്ടുകള്‍ക്കാണ് വിദ്യ ദേവി പരാജയപ്പെടുത്തിയത്. 843 വോട്ടുകളാണ് വിദ്യ ദേവി നേടിയത്.

പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നിന്നാണ് വിദ്യ ജനവിധി തേടിയത്. പതിനൊന്ന് പേരാണ് സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചത്. 

പഞ്ചായത്ത് ഭരണസമിതിയുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ ഔദ്യോഗികനാമമാണ് സര്‍പഞ്ച്. കേരളത്തില്‍ ഈ സ്ഥാനം പഞ്ചായത്ത് പ്രസിഡണ്ട് എന്നാണ് അറിയപ്പെടുന്നത്.