ട്രെയിനിന് മുകളില്‍ കയറി നടന്നു; യുവാവ് ഷോക്കേറ്റ് മരിച്ചു

ട്രെയിനിന്റെ  മുകളില്‍ കയറി സാഹസികമായി നടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്
ട്രെയിനിന് മുകളില്‍ കയറി നടന്നു; യുവാവ് ഷോക്കേറ്റ് മരിച്ചു

മുംബൈ: ട്രെയിനിന് മുകളിലൂടെ നടന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. ട്രെയിനിന്റെ  മുകളില്‍ കയറി സാഹസികമായി നടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

മഹാരാഷ്ട്രയിലെ ഘട്‌കോപര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ഷോക്കേറ്റ് വീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.  

ഹൈ വോള്‍ട്ടേജ് കടന്നുപോകുന്ന ഇലക്ട്രിക് കമ്പിയില്‍ തട്ടിയാണ് യുവാവിന് ഷോക്കേറ്റത്. ഷോക്കേറ്റ ഇയാള്‍ ട്രെയിനിന് മുകളില്‍ തന്നെ വീഴുകയായിരുന്നു.മുന്‍പും ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അല്‍പ്പനേരം തടസ്സപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com