വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ മൂര്‍ഖന്‍ പാമ്പ്, പരിഭ്രാന്തി (വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 06:08 PM  |  

Last Updated: 18th January 2020 06:08 PM  |   A+A-   |  

 

കോയമ്പത്തൂര്‍: വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ കയറിയ പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോയമ്പത്തൂര്‍ ഭാരതീയര്‍ സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം.

ഇന്ന് രാവിലെയാണ് സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്ററില്‍ പാമ്പ് കയറിയത്. വാഷ് ബേസിനിലൂടെയും ഭിത്തിയിലൂടെയും പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാമ്പിനെ കണ്ട വിദ്യാര്‍ത്ഥിനികള്‍ പരിഭ്രാന്തരായി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.