24 മണിക്കൂറും കുടിവെള്ളം; സൗജന്യ ബസ് യാത്ര; ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം; ചേരിനിവാസികള്‍ക്ക് വീട്;  പത്തുവാഗ്ദാനങ്ങളുമായി കെജ് രിവാള്‍

24 മണിക്കൂറും കുടിവെള്ളം; സൗജന്യ ബസ് യാത്ര; ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം; ചേരിനിവാസികള്‍ക്ക് വീട്;  പത്തുവാഗ്ദാനങ്ങളുമായി കെജ് രിവാള്‍

4 മണിക്കൂറും കുടിവെള്ളവും സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നിയസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 24 മണിക്കൂറും കുടിവെള്ളവും സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 

500 കിലോമീറ്ററ്റര്‍ കൂടി ഡല്‍ഹി മെട്രോ വ്യാപിപ്പിക്കും. ഡല്‍ഹിയിലെ ചേരികളില്‍ കഴിയുന്നവര്‍ക്ക് ചേരിക്കടുത്ത് തന്നെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബസ് യാത്ര, മലീനീകരണം കുറയ്ക്കും, പൊടി ഒഴിവാക്കുന്നതിനായി വാക്വം ക്ലീനര്‍ ഉപയോഗിക്കും, അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള എല്ലാ പദ്ധതികളും അടുത്ത അഞ്ചുവര്‍ഷവും തുടരും, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിങ്ങനെയാണ് കെജ് രിവാള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചിരുന്നു. ഇത്തവണ ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. നേരത്തെ തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് മുന്നേറാന്‍ ആംആദ്മിക്ക് കഴിഞ്ഞിട്ടുണ്ട്. എംഎല്‍എമാരില്‍ 46 പേരാണ് വീണ്ടും ജനവിധി തേടുന്നത്. സീറ്റ് കിട്ടാത്ത എംഎല്‍എമാര്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന പ്രചാരണമാണ് ആംഅദ്മിയ്ക്ക് നിലവിലെ ഭീഷണി.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആദ്യസ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല. ഇത്തവണ അധികാരം പിടിച്ചെടുക്കാനാവുമെന്നാണ് ഇരുപാര്‍ട്ടികളുടെയും പ്രതീക്ഷ.  ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. പതിനൊന്നിനാണ് വോട്ടെണ്ണല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com