തമിഴ്‌നാട്ടില്‍ 24കാരിയെ കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു, കാമുകനെ മര്‍ദിച്ച് അവശനാക്കി; കയ്യില്‍ ഉളളതെല്ലാം കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 10:44 AM  |  

Last Updated: 20th January 2020 10:44 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ കത്തിമുനയില്‍ നിര്‍ത്തി 24കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കൂടെയുണ്ടായിരുന്ന കാമുകനെ മര്‍ദിക്കുകയും ഇരുവരുടെയും കയ്യില്‍ ഉണ്ടായിരുന്നതെല്ലാം തട്ടിപ്പറിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. 

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. നഗരമധ്യത്തിലുളള വെല്ലൂര്‍ കോട്ടയ്ക്ക് സമീപമുളള പാര്‍ക്കില്‍ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.മൂന്നുപേര്‍ ചേര്‍ന്ന് 24കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന കാമുകനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. കൂടാതെ ഇരുവരുടെയും കയ്യില്‍ ഉണ്ടായിരുന്നവയെല്ലാം ഇവര്‍ കവര്‍ന്നതായും പൊലീസ് പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് 18 വയസ്സ് പ്രായമുളള രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ ആള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. ബലാത്സംഗം, മോഷണം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നത്.