26കാരിയായ ക്ലാസ് ടീച്ചര്‍ എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; പരാതി

By സമകാലിക മലയാളം ഡെസ്‌  |   Published: 20th January 2020 10:45 AM  |  

Last Updated: 20th January 2020 10:45 AM  |   A+A-   |  

lo

 

അഹമ്മദാബാദ്: എട്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനെയും കൂട്ടി അധ്യാപിക ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനില്‍. 14കാരനായ മകനെ 26കാരിയായ ടീച്ചര്‍ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടിയെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച നാല് മണി മുതലാണ് എട്ടാം ക്ലാസുകാരനെ കാണാതായത്. ഒപ്പം ക്ലാസ് ടീച്ചര്‍ കൂടിയായ 26കാരിയേയും കാണാതായി. ഇതേ തുടര്‍ന്നാണ് ഉദ്യോഗ ഭവന്‍ ജീവനക്കാരനായ പിതാവ് പരാതി നല്‍കിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. തങ്ങളുടെ ബന്ധം അംഗീകരിക്കപ്പെടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മകനെ കാണുന്നില്ലെന്ന വിവരം മനസിലാക്കുന്നത്. വൈകീട്ട് നാല് മണിയോടെ മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. അയല്‍ വീടുകളിലും ബന്ധുക്കളുടെ അരികിലുമൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. പിന്നീട് ടീച്ചറുടെ വീട്ടില്‍ പോയപ്പോള്‍ അവരെയും കാണാനില്ലായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഐപിസി 363ാം വകുപ്പ് പ്രകാരം കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.