എന്‍ആര്‍സി മതേതരത്വമായിരിക്കും, പക്ഷേ പീഡനമാണ്; ആഭ്യന്തര യുദ്ധത്തിന് വഴിയൊരുക്കുമെന്ന് ചേതന്‍ ഭഗത് 

'എല്ലാ രേഖകളും നഷ്ടപ്പെട്ടവര്‍ എന്താണ് ചെയ്യുക? എല്ലാ രേഖകളും ഉണ്ടെങ്കില്‍ തന്നെയും ഉദ്യോഗസ്ഥര്‍ക്ക് അത് നിരസിക്കാം'
എന്‍ആര്‍സി മതേതരത്വമായിരിക്കും, പക്ഷേ പീഡനമാണ്; ആഭ്യന്തര യുദ്ധത്തിന് വഴിയൊരുക്കുമെന്ന് ചേതന്‍ ഭഗത് 

ന്യൂഡല്‍ഹി: എന്‍ആര്‍സി നടപ്പിലാക്കുന്നത് രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ദേശീയ പൗരത്വ രജിസ്റ്റര്‍ പീഡനമാണെന്ന തന്റെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കിയാണ് ചേതന്‍ ഭഗത്തിന്റെ വാക്കുകള്‍. 

ജനങ്ങളെ വിഭജിക്കാനാണ് ബിജെപി എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. എന്‍ആര്‍സി മതേതരമായിരിക്കാം. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് വലിയ ഉപദ്രവമാണ്. വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ആധാര്‍ ഒന്നും ബാധകമല്ല. എത്ര തവണ ജനങ്ങള്‍ വ്യക്തിത്വം തെളിയിക്കേണ്ടി വരും. ഇത് എപ്പോഴാണ് അവസാനിക്കുന്നത്? എന്‍ആര്‍സി പീഡനമാണെന്ന് ചേതന്‍ ഭഗത് പറഞ്ഞു.

സര്‍ക്കാര്‍ വലിയ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളില്‍. ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം നടത്താനാണ് എല്ലായ്‌പ്പോഴും ബിജെപിയുടെ ശ്രമം. നിലവില്‍ ജനങ്ങള്‍ക്കുള്ള ഭീതി യാഥാര്‍ഥ്യമാണ്. 

വലിയ ചെലവ് വരുന്നതും, അര്‍ഥമില്ലാത്തതുമായ പ്രവര്‍ത്തനമാണ് എന്‍ആര്‍സി. എല്ലാ രേഖകളും നഷ്ടപ്പെട്ടവര്‍ എന്താണ് ചെയ്യുക? എല്ലാ രേഖകളും ഉണ്ടെങ്കില്‍ തന്നെയും ഉദ്യോഗസ്ഥര്‍ക്ക് അത് നിരസിക്കാം. അങ്ങനെ വരുമ്പോള്‍ കോടതിയെ സമീപിക്കുക മാത്രമാണ് വഴി. 

രേഖകള്‍ ഇല്ലാതെ വരുന്നത് അഞ്ച് ശതമാനം ആളുകള്‍ മാത്രമായിരിക്കാം. ഈ അഞ്ച് ശതമാനമെന്ന് പറഞ്ഞാല്‍ ആറ് കോടിയോളം വരും. ഇവരെ പുറത്താക്കാന്‍ കഴിയില്ല. ഇവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ചേതന്‍ ഭദത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com