ബിജെപിയെ ഇനി നഡ്ഡ നയിക്കും ; എതിരില്ലാതെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു; അഭിനന്ദനവുമായി അമിത് ഷാ

ബിജെപിയെ ഇനി നഡ്ഡ നയിക്കും ; എതിരില്ലാതെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു; അഭിനന്ദനവുമായി അമിത് ഷാ

അമിത് ഷായുടെ പിന്‍ഗാമിയായാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജഗത് പ്രകാശ് നഡ്ഡ ബിജെപിയുടെ അമരത്തെത്തുന്നത്

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡയെ തെരഞ്ഞെടുത്തു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്ത തെരഞ്ഞെടുപ്പില്‍ ഏകകണ്ഠമായിട്ടായിരുന്നു നഡ്ഡയുടെ തെരഞ്ഞെടുപ്പ്. രാവിലെ 10 ന് ആരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നഡ്ഡയ്ക്കുവേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കപ്പെട്ടില്ല. ഇതോടെ നഡ്ഡയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

അമിത് ഷായുടെ പിന്‍ഗാമിയായാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജഗത് പ്രകാശ് നഡ്ഡ ബിജെപിയുടെ അമരത്തെത്തുന്നത്. രാവിലെ 10 മുതല്‍ 12.30 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ നഡ്ഡയ്ക്കു വേണ്ടി പത്രിക നല്‍കി. രണ്ടു മണിക്ക് നാമനിര്‍ദേശ പത്രികയുടെ സൂക്ഷമപരിശോധന നടന്നു.

മറ്റാരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കാതിരുന്നതോടെ, നഡ്ഡയെ തെരഞ്ഞെടുത്തതായി പാര്‍ട്ടി ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍ രാധാമോഹന്‍ സിങ് പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും നഡ്ഡയെ തിരഞ്ഞെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു

ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ജെപി നഡ്ഡ. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നഡ്ഡ 'നിശ്ശബ്ദനായ സംഘാടകന്‍' എന്നാണ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com