വേലിതന്നെ വിളവ് തിന്നുന്നു!; പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്ന പൊലീസുകാരന്‍, ആരുമറിയില്ലെന്ന് കരുതി, പക്ഷേ കുടുങ്ങി (വീഡിയോ)

പൊതുജനങ്ങളുടെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നത് പൊലീസിന്റെ കടമയാണ്. എന്നാല്‍ അവര്‍തന്നെ മോഷണം നടത്തിയാലോ?
വേലിതന്നെ വിളവ് തിന്നുന്നു!; പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്ന പൊലീസുകാരന്‍, ആരുമറിയില്ലെന്ന് കരുതി, പക്ഷേ കുടുങ്ങി (വീഡിയോ)

പൊതുജനങ്ങളുടെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നത് പൊലീസിന്റെ കടമയാണ്. എന്നാല്‍ അവര്‍തന്നെ മോഷണം നടത്തിയാലോ? പൊലീസുകാരുടെ നിരവധി മോഷണ കഥകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്ന പൊലീസുകാരനെ സിസിടിവി കുടുക്കിയിരിക്കുകയാണ്. 

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. പൊലീസ് ജീപ്പ് നിര്‍ത്തി പൊലീസുേേദ്യാഗസ്ഥര്‍ റോഡിനരികിലിരിക്കുന്ന പാല്‍ പെട്ടികളില്‍ നിന്ന് മോഷണം നടത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പാല്‍ പായ്ക്കറ്റുകള്‍ എടുത്ത് പൊലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൊടുക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ വേലി തന്നെ വിളവുതിന്നുകയാണോ എന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com