കനത്ത മഞ്ഞു വീഴ്ച; സ്വന്തം വിവാഹത്തിന് എത്താനാകാതെ സൈനികൻ; ജീവിതം കാത്തു നിൽക്കുമെന്ന് സേന

By സമകാലിക മലയാളം ഡെസ്‌  |   Published: 21st January 2020 11:30 AM  |  

Last Updated: 21st January 2020 11:30 AM  |   A+A-   |  

suneel

 

ശ്രീന​ഗർ: കശ്മീരിലെ അതിശൈത്യത്തിൽ കുടുങ്ങി സ്വന്തം വിവാഹത്തിനു നാട്ടിലെത്താനാകാതെ സൈനികൻ. പാക് അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ഹിമാചൽ സ്വദേശി സുനീലിനാണു മഞ്ഞിൽ കുടുങ്ങി സ്വന്തം വിവാഹത്തിനെത്താൻ സാധിക്കാതെ പോയത്.

സേനയിൽ നിന്ന് അവധി അനുവദിച്ചിരുന്നു. എന്നാൽ ശക്തമായ മഞ്ഞുവീഴ്ച മൂലം ശ്രീനഗറിൽ പോലുമെത്താനാകാതെ സുനീൽ വഴിയിൽ കുടുങ്ങി. ബന്ദിപ്പുരയിൽ ദിവസങ്ങളോളം കഴിഞ്ഞ അദ്ദേഹം ഒടുവിൽ വധുവിന്റെ വീട്ടുകാരെ നേരിട്ടു വിളിച്ചു നിസ്സഹായാവസ്ഥ അറിയിച്ചു. മറ്റൊരു വിവാഹ തീയതി കുറിച്ച് സുനീലിന്റെ വരവിനായി കാത്തിരിക്കുകയാണു വധുവും സംഘവും. ബന്ദിപ്പുരയിൽ മൈനസ് ആറ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.

സുനീലിന്റെ കഥ ട്വിറ്ററിൽ പങ്കുവച്ച കരസേന, ഇങ്ങനെ കുറിച്ചു– ‘രാജ്യസേവനമാണു പ്രധാനം, ജീവിതം കാത്തുനിൽക്കും, ഭയപ്പെടേണ്ട, ഒരു സൈനികന്റെ ജീവിതത്തിലെ മറ്റൊരു ദിവസം’.