കൈക്കൂലി നല്‍കിയില്ല; കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറ് വയസ്സ് ആക്കി ഉദ്യോഗസ്ഥന്‍

രണ്ട് വയസുള്ള സങ്കേത് എന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ 102 വയസ് എന്നും നാല് വയസുള്ള ശുഭിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 104 വയസ് എന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി നല്‍കിയത്
കൈക്കൂലി നല്‍കിയില്ല; കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറ് വയസ്സ് ആക്കി ഉദ്യോഗസ്ഥന്‍

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് രണ്ടും നാലും വയസുള്ള കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. രണ്ട് വയസുള്ള സങ്കേത് എന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ 102 വയസ് എന്നും നാല് വയസുള്ള ശുഭിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 104 വയസ് എന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി നല്‍കിയത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ബറേലി കോടതി ഉത്തരവിട്ടു. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസ് അധികൃതരാണ് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ വിവരം രേഖപ്പെടുത്തി നല്‍കിയത്.

ഷാജഹാന്‍പൂരിലെ ഖുതാര്‍ വില്ലേജ് ഓഫീസിലാണ് രണ്ട് മാസം മുമ്പാണ് പവന്‍ കുമാര്‍ മരുമക്കളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. ജനന സര്‍ട്ടിഫിക്കറ്റ് ഒന്നിന് 500 രൂപ വീതം ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെ 2018 ജനുവരി 6ന് പകരം 1916 ജൂണ്‍ 13 എന്നും 2016 ജൂണ്‍ 13ന് പകരം 1918 ജനുവരി 6 എന്നുമാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com