ഡിസംബറിലെ വലയ സൂര്യഗ്രഹണം നേരിട്ട് നോക്കി, 10നും 20നും ഇടയില്‍ പ്രായമുളള 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2020 12:24 PM  |  

Last Updated: 21st January 2020 12:24 PM  |   A+A-   |  

 

ജയ്പുര്‍:  ഡിസംബര്‍ 26 ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. രാജസ്ഥാനിലാണ് 10 നും ഇരുപതിനും ഇടയില്‍ പ്രായമുളളവരുടെ കാഴ്ച നഷ്ടപ്പെട്ടത്. ഇവരുടെ കാഴ്ച പൂര്‍ണമായി തിരിച്ചുകിട്ടാന്‍ സാധിക്കില്ലെന്ന് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ നേത്രരോഗ ചികിത്സാ വിഭാഗം തലവന്‍ കമലേഷ് ഗീല്‍നാനി പറയുന്നു.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ചാല്‍ സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിക്കുക. ഇത് ബാധിച്ച 15 പേരാണ് ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ല. ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് ഭാഗികമായി മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.