ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പത്രിക നല്‍കിയവര്‍ 1,029; വനിതകള്‍ 187
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2020 03:27 PM |
Last Updated: 22nd January 2020 03:27 PM | A+A A- |

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചത് 1,029 പേര്‍. പത്രികയുടെ എണ്ണം 1,528. എഴുപത് മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി എട്ടിന് വോട്ടെടുപ്പ്.
ചൊവ്വാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. പത്രിക സമര്‍പ്പിച്ചവരില്‍ 187 പേര്‍ വനിതകളാണ്. വെള്ളിയാഴ്ച വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.
ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിന് ഡല്‍ഹി വേദിയാവുന്നത്. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും തുല്യപ്രതീക്ഷയിലാണ്. കെജരിവാള്‍ സര്‍ക്കാരിന്റെ വികസനം ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ആംആദ്മി പറയുന്നു. അഭിപ്രായ സര്‍വെകളിലും ആം ആദ്മിക്കാണ് മുന്‍തൂക്കം. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബിജെപിയുടെ പ്രചാരണം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആയിരത്തിലേറെ പൊതുയോഗങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. പൊതുയോഗങ്ങളിലെ വലിയ ആള്‍ക്കൂട്ടമാണ് ബിജെപിയുടെ പ്രതീക്ഷ. പാര്‍ലമെന്റ് തെരഞ്ഞടുപ്പിന് ശേഷമുള്ള നിയമസഭാ തെരഞ്ഞടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഡല്‍ഹിയിലും ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.