2020ലെ ആദ്യ മൻ കി ബാത്തുമായി മോദി; റിപ്പബ്ലിക് ദിന പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം

By സമകാലിക മലയാളം ഡെസ്‌  |   Published: 22nd January 2020 08:18 PM  |  

Last Updated: 22nd January 2020 08:18 PM  |   A+A-   |  

modi

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാമാസവും നടത്തുന്ന റേഡിയോ അഭിസംബോധന പരിപാടിയായ മന്‍കി ബാത്ത് ഈ മാസം 26ന്. റിപ്പബ്ലിക് ദിനമായ ജനുവരി 26 ഞായറാഴ്ച വൈകിട്ട് ആറ് മണിക്കാണ് പരിപാടി. 2020ലെ പ്രധാനമന്ത്രിയുടെ ആദ്യത്തെ മൻകി ബാത്ത് ആയിരിക്കും ഇത്.

എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്ന് മുതലാണ് മന്‍ കി ബാത്ത് ആരംഭിച്ചത്‌.

അതേസമയം മന്‍ കി ബാത്ത് പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഓരോ വര്‍ഷം കഴിയും തോറും ശ്രോതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് രേഖകള്‍ കാണിക്കുന്നത്. 2015ല്‍ 30.82 ശതമാനം ശ്രോതാക്കളുണ്ടായിരുന്നു. എന്നാല്‍ 2016ല്‍ അത് 25.82 ശതമാനമായി കുറഞ്ഞു. 2017ല്‍ ഇത് 22.67 ശതമാനത്തിലെത്തി.