മുഖ്യമന്ത്രിയോട് ആരാധനമൂത്തു, മകന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാര്‍ട്ടിയുടെ പേരിട്ടു

പാർട്ടിയോടും മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ആരാധന മൂത്ത വിനോദ് ജയിനാണ് തന്റെ രണ്ടാമത്തെ മകന് ഇങ്ങനെയൊരു പേരിട്ടത്
മുഖ്യമന്ത്രിയോട് ആരാധനമൂത്തു, മകന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാര്‍ട്ടിയുടെ പേരിട്ടു

ജയ്പൂർ :  മുഖ്യമന്ത്രിയോട് ആരാധനമൂത്തു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകന് ‘കോൺഗ്രസ്’ എന്നു പേരിട്ടു. കോൺഗ്രസ് പാർട്ടിയോടും മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ആരാധന മൂത്ത വിനോദ് ജയിനാണ് തന്റെ രണ്ടാമത്തെ മകന് ഇങ്ങനെയൊരു പേരിട്ടത്. വർഷങ്ങൾക്കപ്പുറം ‘കോൺഗ്രസ് സ്ഥാനാർഥി കോൺഗ്രസിന് വോട്ടു ചെയ്യൂ’ എന്നൊരു മുദ്രാവാക്യം കേൾക്കണം എന്നാണ് വിനോദിന്റെ ആ​ഗ്രഹം.

ഉദയ്പൂരിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ മീഡിയ ഓഫിസർ ആണ് വിനോദ്. കഴി‍ഞ്ഞവർഷം ജൂലൈയിലാണ് കുഞ്ഞ് പിറന്നത്.  വിനോദ് ആ​ഗ്രഹിച്ച പേര് മകന് ഇടുന്നതിൽ കുടുംബത്തിൽ പലർക്കും എതിർപ്പായിരുന്നു. എല്ലാവരെയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ സമയമെടുത്തതുകൊണ്ടാണ് ജനന സർട്ടിഫിക്കറ്റ് വാങ്ങുന്നതു നീണ്ടത്. ഒടുവിൽ ഈ ചൊവ്വാഴ്ച മകന്റെ ജനന സർട്ടിഫിക്കറ്റ് വാങ്ങി. പേര് കോൺഗ്രസ് ജയിൻ.

പെട്ടന്നുണ്ടായ തീരുമാനമല്ല മകന്റെ പേരിടലെന്നും കുടുംബത്തിലുള്ളവരെല്ലാം കോൺ​ഗ്രസുകാരാണെന്നും വിനോദ് പറയുന്നു. മകനു 18 വയസാകുമ്പോൾ അവൻ കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങുമെന്നാണ് ഇയാളുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com