എന്‍ആര്‍സി വിവരശേഖരണമെന്ന് അഭ്യൂഹം; ആള്‍ക്കൂട്ടം യുവതിയുടെ വീടിന് തീയിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 08:04 AM  |  

Last Updated: 23rd January 2020 08:04 AM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കൊല്‍ക്കത്ത: ദേശിയ പൗരത്വ രജിസ്റ്ററിനായി വിവരശേഖരണം നടത്തുന്നു എന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം യുവതിയുടെ വീടിന് തീയിട്ടു. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഗൗര്‍ബസാറില്‍ ബുധനാഴ്ചയാണ് സംഭവം. 

ചുംകി എന്ന ഇരുപതുകാരിയുടെ വീടിനാണ് തീയിട്ടത്. ഒരു എന്‍ജിഒയുടെ താത്കാലിക ജീവനക്കാരിയാണ് ഇവര്‍. ഗ്രാമങ്ങളിലെ സ്ത്രീകളെ ഫലപ്രദമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയാണ് ചുംകി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ ലക്ഷ്യം. 

ഇതിന്റെ ഭാഗമായി ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് എന്‍ആര്‍സിയുടെ വിവരശേഖരണത്തിന്റെ ഭാഗമാണെന്ന് പ്രചരിച്ചതോടെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചുംകിയും കുടുംബവും ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ്.