പൗരത്വനിയമത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തണം; തുറന്നടിച്ച് നന്ദിത ദാസ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd January 2020 10:06 PM  |  

Last Updated: 23rd January 2020 10:06 PM  |   A+A-   |  

 

ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കും  പൗരത്വ രജിസ്റ്ററിനും എതിരെ ജനങ്ങള്‍ ശബ്ദമുയർത്തണമെന്ന് നടിയും സംവിധായികയുമായ നന്ദിത ദാസ്. ജയ്പുര്‍ സാഹിത്യാത്സവത്തിന്റെ ഉദ്ഘാടന ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

'ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയപ്പെടാന്‍ ആദ്യമായി ഇവിടുത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. രാജ്യം നിരവധി വെല്ലുവിളികളാണ് ഇന്ന് നേരിടുന്നത്. തൊഴിലില്ലായ്മ വര്‍ധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നിലയും കഠിനമാണ്. ഈ സമയത്താണ് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതോടെ ഷഹീന്‍ബാഗുകള്‍ ഡല്‍ഹിക്ക് പുറമെ എല്ലായിടത്തും ട്രെന്‍ഡായി മാറുന്ന സാഹചര്യമുണ്ടാകും. ശക്തമായി ഇതിനെ എതിര്‍ക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. നിയമ ഭേദഗതിക്കെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണം. എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവകാശമുണ്ട്' - അവര്‍ പറഞ്ഞു.