ആദിത്യനാഥിന് മറുപടി; ആസാദി മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയ, പ്രതിഷേധം

'ആസാദി' മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ.
ആദിത്യനാഥിന് മറുപടി; ആസാദി മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയ, പ്രതിഷേധം

'ആസാദി' മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ. ആദിത്യനാഥിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ 'ആസാദി' മുദ്രാവാക്യം എഴുതിയാണ് വിമര്‍ശകര്‍ രംഗത്ത് വന്നിരിക്കുന്നത്. കൂടുതലും മലയാളികളാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്നും ഇത്തരക്കാര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കും എന്നുമായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. കാണ്‍പുരില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. 

'ആസാദി' മുദ്രാവാക്യം മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല.- ആദിത്യനാഥ് പറഞ്ഞു. 

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മുഴങ്ങിക്കേട്ട ആസാദി മുദ്രാവാക്യം പൗരത്വ നിയമത്തിന് എതിരെ രാജ്യനമെമ്പാടും നടക്കുന്ന സമരങ്ങളുടെ പൊതു മുദ്രാവാക്യമായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com