കുറച്ചുദിവസം ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചെലവഴിക്കൂ; വിദ്യാഭ്യാസ വിപ്ലവം അപ്പോഴറിയാം; അമിത് ഷായ്ക്ക് കെജരിവാളിന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 10:44 PM  |  

Last Updated: 24th January 2020 10:44 PM  |   A+A-   |  

 


ന്യൂഡല്‍ഹി:  ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ വാക് പോര് തുടരുന്നു. ബിജെപിയുടെ പൊതുയോഗങ്ങളില്‍ കെജരിവാളിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അമിത് ഷാ ഉന്നയിക്കുന്നത്. ഡല്‍ഹിയിലെ വിദ്യാഭ്യാസനിലവാരം പാടെ വഷളാക്കിയെന്ന അമിത് ഷായുടെ പരാമര്‍ശത്തിന് അതേരീതിയില്‍ തിരിച്ചടിച്ച് കെജരിവാളും രംഗത്തെത്തി.

ദേശീയ തലസ്ഥാനത്ത് നടന്ന വിദ്യാഭ്യാസ വിപ്ലവത്തിന് സാക്ഷ്യം വഹിക്കണമെങ്കില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുറച്ച് ദിവസം ചെലവഴിക്കു എന്നാല്‍ അറിയാം ആ മാറ്റം എന്ന് കെജരിവാള്‍ പറഞ്ഞു. ആയിരം സ്‌കൂളുകള്‍ തുടങ്ങുമെന്നായിരുന്നു കെജരിവാള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ആ സ്‌കൂളുകള്‍ എവിടെയാണെന്നായിരുന്നു അമിത് ഷാ ചോദിച്ചത്. നിലവിലുള്ള സ്‌കൂളുകളുടെ അവസ്ഥയും വഷളാക്കിയെന്ന് അമിത് ഷാ പറഞ്ഞു. 

പൗരത്വനിയമത്തിനെതിരെ ഇന്ത്യയെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ജെഎന്‍യുവില്‍ പ്രതിഷേധം തുടരുമ്പോഴും അവരുടെ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജരിവാള്‍ സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡല്‍ഹിയിലെ വികസനപരിപാടികള്‍ക്ക് തുരങ്കം വെച്ചത് മുഖ്യമന്ത്രിയാണെന്നും അമിത് ഷാ പറഞ്ഞു.