എംപിയായി സത്യപ്രതിജ്ഞ ചെയ്യണം; ബലത്സംഗക്കേസിലെ പ്രതിയ്ക്ക് പരോള്‍

ബിഎസ്പി എംപി അതുല്‍ റായ്ക്കാണ് അലഹബാദ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്
എംപിയായി സത്യപ്രതിജ്ഞ ചെയ്യണം; ബലത്സംഗക്കേസിലെ പ്രതിയ്ക്ക് പരോള്‍

ലക്‌നോ: എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ബലാല്‍സംഗക്കേസിലെ പ്രതിക്ക് രണ്ടു ദിവസത്തെ പരോള്‍.ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി എംപി അതുല്‍ റായ്ക്കാണ് അലഹബാദ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. ഈ ഉത്തരവ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ച് ഇയാള്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് കോടതി അപേക്ഷ തള്ളി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്.

യുപിയിലെ ഘോസിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഇയാള്‍ ജയിലിലായിരുന്നത് കൊണ്ടാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. ജനുവരി 29ന് ഡല്‍ഹിയില്‍ പോയി സത്യപ്രതിജ്ഞ ചെയ്യാനും 31ന് തിരികെ ജയിലില്‍ ഹാജരാകാനുമാണ് കോടതി ഉത്തരവ്.

കഴിഞ്ഞ വര്‍ഷം മെയ് ഒന്നിനാണ് ബലാല്‍സംഗക്കേസില്‍ ഇയാളെ പിടികൂടുന്നത്.തുടര്‍ന്ന് ഇയാള്‍ വിചാരണ തടവുകാരനായി ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയെ 122568 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇയാള്‍ എംപിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com