പൗരത്വ നിയമഭേദഗതി പാഠ്യവിഷയമാക്കി സര്‍വകലാശാല

ഇതാണ് ഇപ്പോള്‍ രാജ്യത്ത് ഇപ്പോള്‍ ഏറ്റവും പ്രധാന വിഷയം. അതുകൊണ്ടുതന്നെ കുട്ടികള്‍ ഇത് പഠിക്കേണ്ടതാണ്
പൗരത്വ നിയമഭേദഗതി പാഠ്യവിഷയമാക്കി സര്‍വകലാശാല

ലഖ്‌നൗ : രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ പൗരത്വ നിയമഭേദഗതി പാഠ്യവിഷയമാക്കി സര്‍വകലാശാല. ലഖ്‌നൗ സര്‍വകലാശാലയാണ് സിറ്റിസണ്‍സ് അമെന്‍ഡ്‌മെന്‍ഡ് ആക്ടിനെ പാട്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ശശി ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രതന്ത്ര ശാസ്ത്ര വിഭാഗം കരിക്കുലത്തില്‍ പൗരത്വ നിയമഭേദഗതി ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതാണ് ഇപ്പോള്‍ രാജ്യത്ത് ഇപ്പോള്‍ ഏറ്റവും പ്രധാന വിഷയം. അതുകൊണ്ടുതന്നെ കുട്ടികള്‍ ഇത് പഠിക്കേണ്ടതാണ്. വിഷയത്തില്‍ പൗരത്വ നിയമം ഭേദഗതി ചെയ്തത് എന്തിന്, എന്തുകൊണ്ട്, എങ്ങനെ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തുമെന്നും ശശി ശുക്ല പറഞ്ഞു.

ഈ നിര്‍ദേശം ഉടന്‍ തന്നെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ മുന്നില്‍ വെക്കും. ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ അംഗീകാരത്തിനായി അക്കാദമിക് കൗണ്‍സിലിന് നല്‍കും. ഇതിന്റെ കൂടി അംഗീകാരം കിട്ടുന്ന മുറയ്ക്കാകും വിഷയം പാഠ്യപദ്ധതിയാകുകയെന്നും ശശി ശുക്ല വ്യക്തമാക്കി. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഖ്‌നൗവില്‍ അടക്കം ഉത്തര്‍പ്രദേശില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com