മതം മാറി വിവാഹം ചെയ്യുന്നത് ഇപ്പോള്‍ ദേശദ്രോഹമാണോ?; നസറുദ്ദീന്‍ ഷായെ വിമര്‍ശിച്ച മുന്‍ ഗവര്‍ണര്‍ക്കെതിരെ തരൂര്‍

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ അനുപം ഖേറും നസറുദ്ദീന്‍ ഷായും തമ്മില്‍ നടന്ന വാക്‌പോരില്‍ അഭിപ്രായം പറഞ്ഞ മിസോറം മുന്‍ ഗവര്‍ണര്‍ സ്വരാജ് കൗശലിന് എതിരെ ശശി തരൂര്‍ എംപി
മതം മാറി വിവാഹം ചെയ്യുന്നത് ഇപ്പോള്‍ ദേശദ്രോഹമാണോ?; നസറുദ്ദീന്‍ ഷായെ വിമര്‍ശിച്ച മുന്‍ ഗവര്‍ണര്‍ക്കെതിരെ തരൂര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ അനുപം ഖേറും നസറുദ്ദീന്‍ ഷായും തമ്മില്‍ നടന്ന വാക്‌പോരില്‍ അഭിപ്രായം പറഞ്ഞ മിസോറം മുന്‍ ഗവര്‍ണര്‍ സ്വരാജ് കൗശലിന് എതിരെ ശശി തരൂര്‍ എംപി. നസറുദ്ദീന്‍ ഷാ സ്വന്തം മതത്തിന് പുറത്തുനിന്നാണ് വിവാഹം ചെയ്തത് എന്ന പരാമര്‍ശമാണ് തരൂരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. നസറുദ്ദീന്‍ ഷായെ വിമര്‍ശിച്ച സ്വരാജ്, ഷാ നന്ദികെട്ട മനുഷ്യനാണെന്ന് പറഞ്ഞിരുന്നു.

'നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. ഈ രാജ്യം നിങ്ങള്‍ക്ക് പണവും പ്രതാപവും തന്നു. എന്നിട്ടും നിങ്ങളിപ്പോഴും വ്യാമോഹിയാണ്. നിങ്ങള്‍ മതത്തിന് പുറത്തുനിന്നാണ് വിവാഹം ചെയ്തത്. അതിനെതിരെ ആരും ഒരു വാക്കും പറഞ്ഞില്ല. നിങ്ങളുടെ സഹോദരന്‍ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറലായി. മറ്റുെള്ളവരെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെ?' -ഇതായിരുന്നു സ്വരാജിന്റെ ട്വീറ്റ്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായാണ് തരൂര്‍ രംഗത്തെത്തിയത്. 

'നിങ്ങളുടെ മതത്തിന് പുറത്ത് വിവാഹം ചെയ്യുന്നത് ഇപ്പോള്‍ ദേശവിരുദ്ധമാണോ? അതോ അനുപം ഖേറിനെ വിമര്‍ശിക്കുന്നതാണോ രാജ്യദ്രോഹം? ഒരു സുഹൃത്തിന് എതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പക്ഷേ ഇത്തരത്തിലുള്ള നിര്‍ഭാഗ്യകരമായ ട്വീറ്റുകളിലൂടെ ആകരുത്-അദ്ദേഗം കുറിച്ചു. 

ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശങ്ങളാണ് ബോളിവുഡില്‍ പുതിയ ചര്‍ച്ചയ്ക്ക വഴിയൊരുക്കിയത്. അനുപം ഖേര്‍ കോമാളിയാണെനനും പാദസേവകന്‍ ആണെന്നുമായിരുന്നു ഷായുടെ പരാമര്‍ശം. ഇതിന് മറുപടിയുമായി എത്തിയ ഖേര്‍, ഇതൊന്നും നസറുദ്ദീന്‍ ഷാ അല്ല സംസാരിക്കുന്നത്. വര്‍ഷങ്ങളായി അദ്ദേഹം ഉപയോഗിച്ച വസ്തുക്കളാണെന്ന് തങ്ങള്‍ക്കറിയാം എന്ന് പറഞ്ഞു. പാദസേവ ചെയ്യുന്നത് ഖേറിന്റെ രക്തത്തിലുള്ളതാണ് എന്ന ഷായുടെ ആരോപണത്തിന് തന്റെ രക്തത്തിലുള്ളത് ഹിന്ദുസ്ഥാനാണെന്നായിരുന്നു അനുപം ഖേറിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com