ഡല്‍ഹിയില്‍ കോച്ചിങ് സെന്റര്‍ കെട്ടിടം തകര്‍ന്നുവീണു; നാല് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുമരണം(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 25th January 2020 08:00 PM  |  

Last Updated: 25th January 2020 08:00 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കോച്ചിങ് സെന്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. 

മരിച്ചവരില്‍ നാലുപേര്‍ വിദ്യാര്‍ത്ഥികളാണ്. പതിമൂന്നോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 10നും 15നും ഇടയിലുള്ള വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മുതിര്‍ന്ന വ്യക്തി സ്ഥാപനത്തിലെ പരിശീലകനാണ്. അഗ്നിശമന സേനയും ദുരന്ത നിവാരണ സേനയും ചേര്‍ന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.