‘ഹർത്താൽ’ ഓക്സ്ഫോ‍‌ഡ് ഡിക്ഷണറിയിൽ; ഒപ്പം ബസ് സ്റ്റാൻഡും ട്യൂബ് ലൈറ്റും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 25th January 2020 07:06 AM  |  

Last Updated: 25th January 2020 08:57 AM  |   A+A-   |  

oxford

 

ന്യൂഡൽഹി: ഓക്സ്ഫോ‍‌ഡ് ഇംഗ്ലീഷ് അഡ്വാൻസ്ഡ് ലേണേഴ്സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിൽ ‘ഹർത്താൽ’ ഇടം പിടിച്ചു. പുതിയതായി ചേർത്ത 26 ഇന്ത്യൻ ഇംഗ്ലീഷ് പദങ്ങളുടെ കൂട്ടത്തിലാണ് ഹർത്താലും ഉൾപ്പെട്ടത്. ആധാറും ഡബ്ബയും (ചോറ്റുപാത്രം) ശാദിയും (വിവാഹം) പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിക്‌ഷണനറി ഓഫ് ഇംഗ്ലീഷിന്റെ 10ാം പതിപ്പിൽ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടെ പുതുതായി ആയിരം വാക്കുകളാണുള്ളത്. ചാറ്റ്ബോട്, ഫെയ്ക് ന്യൂസ്, മൈക്രോ പ്ലാസ്റ്റിക് തുടങ്ങിയ വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യയിൽ വ്യാപകമായി പ്രയോഗത്തിലുള്ള ബസ് സ്റ്റാൻഡ്, ട്യൂബ് ലൈറ്റ്, ഡീംഡ് യൂണിവേഴ്സിറ്റി, എഫ്ഐആർ എന്നിവ അച്ചടിച്ച പതിപ്പിൽ ഇടം പിടിച്ചു. കറന്റ് (വൈദ്യുതി), ലൂട്ടർ (മോഷ്ടാവ്), ലൂട്ടിങ് (മോഷണം), ഉപജില്ല എന്നീ വാക്കുകൾ ഓൺലൈൻ പതിപ്പിലും ഇടം കണ്ടെത്തി. പുതുക്കിയ ഡിക്‌ഷണറിയുടെ ആപ് ലഭ്യമാണ്. പഠന സഹായിയായി വെബ്സൈറ്റുമുണ്ട്.