തെലങ്കാനയില്‍ ടിആര്‍എസ് പടയോട്ടം തുടരുന്നു; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, ബിജെപി ചിത്രത്തിലില്ല

By സമകാലിക മലയാളം ഡെസ്‌  |   Published: 25th January 2020 05:06 PM  |  

Last Updated: 25th January 2020 05:06 PM  |   A+A-   |  

trs

trs

 

ഹൈദരാബാദ്: തെലങ്കാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തൂത്തുവാരി ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി(ടിആര്‍എസ്). 120 മുന്‍സിപ്പാലികറ്റിളിലേക്കും ഒന്‍പത് കോര്‍പ്പറേഷനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പച്ചതൊടാനായില്ല.

120 മുന്‍സിപ്പാലിറ്റികളില്‍ 97ലും ഒന്‍പത് കോര്‍പ്പറ്റേഷനുകളില്‍ എട്ടിലും ടിആര്‍എസ് ജയിച്ചു. ബിജെപി ഒരു കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസിന് 9 മുന്‍സിപ്പാലിറ്റികളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് എഐഎംഐഎമ്മും വിജയിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. 70.26ശതമാനമായിരുന്നു പോളിങ് ശതമാനം. 1542 വാര്‍ഡുകളുടെ ഫലം പുറത്തുവരുമ്പോള്‍ ടിആര്‍എസ് 945വാര്‍ഡുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 295വാര്‍ഡുകളിലും ബിജെപി 111ഇടത്തും വിജയിച്ചിട്ടുണ്ട്. എഐഎംഐഎം 39 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ സിപിഐആറിടത്തും സിപിഎം നാലിടത്തും വിയജിച്ചിട്ടുണ്ട്.