റിപ്പബ്ലിക്ക് ദിനത്തില്‍ പാര്‍ട്ടി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലി; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2020 01:01 PM  |  

Last Updated: 26th January 2020 01:01 PM  |   A+A-   |  

 

ഇന്‍ഡോര്‍: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. നിരവധി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തുന്നതോടനുബന്ധിച്ച് ഓഫീസില്‍ എത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ദേവേന്ദ്ര സിംഗ് യാദവും ചന്ദു കുഞ്ജിറും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. പൊലീസ് ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.