ദേശീയ പതാക ഉയര്‍ത്തി രാധിക വെമുല; റിപ്പബ്ലിക് ദിനത്തില്‍ ആര്‍ത്തിരമ്പി ഷഹീന്‍ബാഗ് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2020 01:27 PM  |  

Last Updated: 26th January 2020 01:41 PM  |   A+A-   |  

Untitled-1_copy

 

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലും സമരാവേശം ഒഴിയാതെ ഡല്‍ഹിയിലെ ഷഹീന്‍ബാഗ്. ദേശീയ പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധം നടത്തുന്നവരുടെ പ്രധാന വേദിയായ ഷഹീന്‍ബാഗില്‍ പതിനായിരങ്ങളാണ് റിപ്പബ്ലിക് ദിനത്തില്‍ ഒത്തുകൂടിയത്. 

ദേശീയ പതായ ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും പ്രതിഷേധക്കാര്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രോഹില്‍ വെമുലയുടെ മാതാവ് രാധിക വെമുലയും സമരത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. രാധിക വെമുലയും സമരത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകളും ചേര്‍ന്നാണ് ദേശീയ പതാക ഉയര്‍ത്തിയത്. 


ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലൈത്തിയാല്‍ ഷഹീന്‍ബാഗ് എന്നൊന്ന് ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ പതിനൊന്നാം തിയതി വൈകുന്നേരത്തോടെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.