പൗരത്വ നിയമത്തിനെതിരായ സമരം; സിപിഎം പ്രവർത്തകൻ തീ കൊളുത്തി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 27th January 2020 07:07 PM  |  

Last Updated: 27th January 2020 07:07 PM  |   A+A-   |  

CPM_FIRE

 

ഇൻഡോർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന സിപിഎം പ്രവർത്തകൻ സ്വയം തീ കൊളുത്തി മരിച്ചു. 75കാരനായ രമേഷ് പ്രജാപതാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് നടുക്കുന്ന സംഭവം. 

ഗീതാ ഭവന്‍ സ്‌ക്വയറിന് മുൻപിലെ ബിആര്‍ അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ വച്ചാണ് രമേഷ് പ്രജാപത് എന്ന സിപിഎം പ്രവർത്തകൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശരീരത്തിന്റെ 90 ശതമാനവും പൊള്ളലേറ്റ നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

പ്രജാപതിയുടെ പക്കൽ നിന്ന് പൗരത്വ നിയമ ഭേ​​ദ​ഗതിക്കെതിരായ ലഘുലേഖകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കുന്നു. ആരോഗ്യം മോശമായതിനാൽ പൊലീസിന് മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. അതേസമയം മരണത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ ന്യായമായ അന്വേഷണം വേണമെന്ന് പ്രജാപതിയുടെ കുടുംബം ആവശ്യപ്പെട്ടു.