2000 ഭിന്നലിംഗക്കാര്‍ പൗരത്വ പട്ടികയില്‍ നിന്നും പുറത്ത്, പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

പരാതി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു
2000 ഭിന്നലിംഗക്കാര്‍ പൗരത്വ പട്ടികയില്‍ നിന്നും പുറത്ത്, പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി : അസമില്‍ പുറത്തിറക്കിയ പൗരത്വ രജിസ്റ്ററില്‍ നിന്നും 2000 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ പുറത്തായതായി ജഡ്ജിയുടെ പരാതി. അസമില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ആദ്യമായി ജഡ്ജിയായ സ്വാതി ബിദാന്‍ ബാരുഹ് ആണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. വിഷയത്തില്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അസം കോടതിയില്‍ സാമ്പത്തിക കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിയാണ് സ്വാതി ബിദാന്‍. പുരുഷനായിരുന്ന സ്വാതി 2012 ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്. സ്വാതിയെ കൂടാതെ പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലുമാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ജഡ്ജിമാരുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com