ആര്‍എസ്എസിന്റെ സൈനിക സ്‌കൂള്‍ ഏപ്രില്‍ ആറിന് തുറക്കും; അദ്യബാച്ചില്‍ പ്രവേശനം 160 പേര്‍ക്ക്

ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് രാജേന്ദ്രസിങിന്റെ പേരിലാണ് സ്‌കൂള്‍
ആര്‍എസ്എസിന്റെ സൈനിക സ്‌കൂള്‍ ഏപ്രില്‍ ആറിന് തുറക്കും; അദ്യബാച്ചില്‍ പ്രവേശനം 160 പേര്‍ക്ക്

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ആര്‍മി സ്‌കൂള്‍ ഈ വര്‍ഷം ഏപ്രിലില്‍ ആറിന് ആരംഭിക്കും. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ശികര്‍പുറിലെ കെട്ടിടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായും ആദ്യബാച്ചില്‍ 160 കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് സ്‌കൂള്‍ ഡയറക്ടര്‍ കേണല്‍ പ്രതാപ് സിങ് പറഞ്ഞു.

വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് രാജേന്ദ്രസിങിന്റെ പേരിലാണ് സ്‌കൂള്‍. എന്‍ഡിഎ, നേവല്‍ അക്കാദമി, ഇന്ത്യന്‍ ആര്‍മിയുടെ പ്ലസ് ടു സാങ്കേതിക പരീക്ഷ തുടങ്ങിയവയ്ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കുകയാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നതെന്ന് സ്‌കൂള്‍ ഡയറക്ടര്‍ കേണല്‍ ശിവപ്രതാപ് സിങ് പറഞ്ഞു.

പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 23 വരെ സ്വീകരിക്കും. മാര്‍ച്ച് 1 നാണ് പ്രവേശനപരീക്ഷ.  പൊതുവിജ്ഞാനം, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ അഭിരുചിയ്ക്കനുസരിച്ചായിരിക്കും എഴുത്തുപരീക്ഷ. തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന. ക്ലാസ് ഏപ്രില്‍ ആറിന് ആരംഭിക്കുമെന്ന് സിങ് പറഞ്ഞു. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെ മക്കള്‍ക്കായി എട്ടുസീറ്റ് നീക്കിവെച്ചിട്ടുണ്ട്. മറ്റ് സംവരണങ്ങളൊന്നുമില്ല. സിബിഎസ് ഇ പാഠ്യപദ്ധതിയാണ് സ്‌കൂള്‍ പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു. 

്അധ്യാപകരയെും മറ്റ് ജീവനക്കാരെയും നിമയിക്കുന്ന പ്രക്രിയ ആരംഭിച്ചതായും ഫെബ്രുവരിയോടെ നിയമനം പൂര്‍ത്തിയാകുമെന്നും സിങ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യൂണിഫോം നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ക്ക് ഇളം നീല ഷര്‍ട്ടും ഇരുണ്ട നീല ട്രൗസറുമാണ് യൂണിഫോമിന്റെ നിറം. അധ്യാപകര്‍ക്ക് ചാര നിറത്തിലുള്ള ട്രൗസറും വെളുത്തഷര്‍ട്ടുമാണ് വേഷം. സ്‌കൂളിന്റെ ഉദ്ഘാടനത്തിന് മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും മന്ത്രിമാരുമുള്‍പ്പെടെ വലിയ നിര തന്നെ പങ്കെടുക്കും.
 
മൂന്നു നിലയിലായി ക്ലാസ് മുറികളും ഹോസ്റ്റലും ഡിസ്‌പെന്‍സറിയും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുള്ള താമസസ്ഥലം സ്‌റ്റേഡിയം എന്നിവയെല്ലാം അടങ്ങുന്ന സമുച്ചയത്തിന് 40 കോടിയാണ് ചിലവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com