പുഴയുടെ മേല്‍പ്പാലത്തില്‍ കയറി സെല്‍ഫി; ട്രയിന്‍ ഇടിച്ചു; 21കാരിക്ക് ദാരുണാന്ത്യം; വെള്ളത്തിലേക്ക് ചാടിയ സഹപാഠി ഗുരുതരാവസ്ഥയില്‍

സെല്‍ഫിയെടുക്കുന്നതിനിടെ ട്രയിന്‍ ഇടിച്ച് ഇരുപത്തിയൊന്നുകാരിക്ക് ദാരുണാന്ത്യം
പുഴയുടെ മേല്‍പ്പാലത്തില്‍ കയറി സെല്‍ഫി; ട്രയിന്‍ ഇടിച്ചു; 21കാരിക്ക് ദാരുണാന്ത്യം; വെള്ളത്തിലേക്ക് ചാടിയ സഹപാഠി ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: സെല്‍ഫിയെടുക്കുന്നതിനിടെ ട്രയിന്‍ ഇടിച്ച് ഇരുപത്തിയൊന്നുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച ബംഗാളിലെ ജാല്‍പായ്ഗുരിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന യുവതി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടം. മൈനാഗുരിയിലെ കോച്ചിങ് സെന്റര്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നൂറോളം വരുന്ന വിദ്യാര്‍ഥികളുടെ സംഘം പിക്‌നിക്കിന്റെ ഭാഗമായാണ് ഗീസ് നദീ തീരത്ത് എത്തിയത്.

പരിസരംമറന്ന് യുവതികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി വന്നതറിഞ്ഞില്ല. ഒരാളെ ട്രയിന്‍ ഇടിക്കുകയായിരുന്നു. ട്രയിന്‍ തട്ടിയതോടെ കൂടെയുണ്ടായിരുന്ന യുവതി പുഴയിലേക്ക് ചാടി. വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com