പ്രണയാഭ്യർഥന നടത്തി ശല്യം ചെയ്തു; യുവതി യുവാവിന്റെ ദേഹത്ത് ആസിഡൊഴിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2020 09:20 PM  |  

Last Updated: 28th January 2020 09:20 PM  |   A+A-   |  

acid

 

ലഖ്‌നൗ: പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രോഹിത് യാദവ് (24)എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.

ക്ഷീരോത്പ്പാദന കേന്ദ്രത്തിൽ തൊഴിലാളിയാണ് രോഹിത്. പ്രണയാഭ്യര്‍ഥനയുമായി രോഹിത് യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഇത് സഹിക്കാനാകാതെയാണ് യുവതി രോഹിതിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാവിലെ ക്ഷീരോത്പ്പാദന കേന്ദ്രത്തില്‍ ഒളിച്ചിരുന്ന യുവതി രോഹിത് ഇവിടെ എത്തിയതോടെ ആസിഡ് ഒഴിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്ത്, നെഞ്ച് പുറം, തോള്‍ എന്നീ ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റ രോഹിത് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിക്കെതിരെ ഇതുവരെ രോഹിത് പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിന് ശേഷം മാത്രമേ യുവതിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയൂള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.