വിവാഹത്തിന് വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചു; വരനും കൂട്ടുകാർക്കുമെതിരെ കേസ് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌  |   Published: 28th January 2020 08:33 PM  |  

Last Updated: 28th January 2020 08:33 PM  |   A+A-   |  

arrest1

 

ചെന്നൈ: വിവാഹദിവസം വടിവാള്‍ ഉപയോ​ഗിച്ച് കേക്ക് മുറിച്ച വരനും കൂട്ടുകാര്‍ക്കുമെതിരേ കേസ്. വരനടക്കം ആറുപേരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി.

കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന വിവാഹത്തിനിടെയായിരുന്നു സംഭവം. കൂട്ടുകാര്‍ നൽകിയ വടിവാൾ ഉപയോ​ഗിച്ച് കേക്ക് മുറിക്കുകയായിരുന്നു വരൻ. ഇതിനിടയിൽ കൂട്ടുകാരിലൊരാള്‍ മറ്റൊരു വടിവാള്‍ ഉയര്‍ത്തികാണിക്കുന്നതും വീഡിയോയിൽ കാണാം.

മുമ്പും സമാനമായ സംഭവങ്ങൾ തമിഴ്‌നാട്ടില്‍ ഉണ്ടായിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനും വിവാഹദിവസവും വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചവര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുള്ളതുമാണ് . എന്നാൽ ഇപ്പോൾ ഏതുവകുപ്പ് ചുമത്തിയാണ് ആറുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.