സമരക്കാർക്ക് നേരെ തോക്ക് ചൂണ്ടി; ഷഹീൻ ബാ​ഗിൽ അജ്ഞാതൻ പിടിയിൽ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2020 09:30 PM  |  

Last Updated: 28th January 2020 09:30 PM  |   A+A-   |  

shaheenbag

 

ന്യൂഡൽഹി: പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ പ്രതിഷേധ സമരം നടക്കുന്ന ഡൽഹി ഷഹീൻബാ​ഗിലെ സമരപ്പന്തലില്‍ തോക്കുമായി അജ്ഞാതന്‍. ആളുകള്‍ക്കു നേരെ തോക്കു ചൂണ്ടിയതോടെ ഇയാളെ സമരക്കാര്‍ പിടികൂടി. 

സമരക്കാരോട് സംസാരിക്കാനെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്. പൗരത്വ നിയമത്തിനെതിരെ സ്ത്രീകളടക്കമുള്ളവരുടെ സമരമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നത്. 

അതിനിടെ ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന‌െ ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന് ഷര്‍ജീല്‍ ഇമാമിനെതിരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഒളിവിലായിരുന്ന ഷര്‍ജീലിനെ ബീഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്നു ദിവസമായി ഷര്‍ജീല്‍ ഒളിവിലായിരുന്നു.