അവര്‍ നിങ്ങളുടെ സഹോദരിമാരെയും അമ്മമാരെയും ബലാത്സംഗം ചെയ്യും; ഇന്ന് രക്ഷയ്ക്ക് മോദിയും അമിത് ഷായുമുണ്ട്; നാളെ ആരുണ്ടാകുമെന്ന് ബിജെപി എംപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2020 11:23 AM  |  

Last Updated: 28th January 2020 11:25 AM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ ന്യൂഡല്‍ഹിയിലെ ഷഹിന്‍ബാഗില്‍ സമരം നടത്തുന്നവര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി പര്‍വേഷ് വര്‍മ. സമരത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും.  ഇന്ന് നിങ്ങളെ രക്ഷിക്കാന്‍ മോദിയും അമിത് ഷായും ഉണ്ട്. നാളെ ആരും ഉണ്ടാകില്ല. അതുകൊണ്ട് ഡല്‍ഹിയിലെ ജനസമൂഹം ഉണരേണ്ട സമയമാണെന്ന് ബിജെപി എംപി പറഞ്ഞു. 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹിന്‍ ബാഗിലെ സമരം തുടച്ചുനീക്കും. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തിന്റെ ഐക്യം കാണിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പതിനൊന്നിന് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതോടെ  ഒരു സമരക്കാരനും ഷഹിന്‍ബാഗില്‍ കാണില്ലെന്നു മാത്രമല്ല  ഒരു മാസത്തിനുള്ളില്‍ തന്റെ മണ്ഡലത്തിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള മുസ്ലീം പള്ളികള്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 

ഷഹീന്‍ബാഗിനൊപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മനീഷ് സിസോദിയയും പറയുന്നത്. കശ്മീരില്‍ തീപിടുത്തമുണ്ടായപ്പോള്‍ അമ്മമാരും സഹോദരിമാരും ബലാത്സംഗത്തിന് ഇരയായത് എല്ലാവര്‍ക്കും അറിയാമല്ലോ. കേരളത്തിലും ഹൈദരബാദിലും ഉത്തര്‍പ്രദേശിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും  പര്‍വേഷ് വര്‍മ്മ പറഞ്ഞു.

<

p>