രാജ്യത്തിന്‍റെ ഒറ്റുകാരെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം; കേന്ദ്ര മന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

രാജ്യത്തിന്‍റെ ഒറ്റുകാരെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം നടത്തിയതിനാണ് നോട്ടീസ്
രാജ്യത്തിന്‍റെ ഒറ്റുകാരെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം; കേന്ദ്ര മന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രാജ്യത്തിന്‍റെ ഒറ്റുകാരെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം നടത്തിയതിനാണ് നോട്ടീസ്. ഡല്‍ഹിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ വിവാദ പ്രസം​ഗം.   

രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്തും പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ മുദ്രാവാക്യം ഏറ്റു വിളിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.  ബിജെപി എംപി പര്‍വേഷ് ശര്‍മയോടും കമ്മീഷന്‍ വിശദീകരണം തേടി. 

ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പ്രതികരണം. ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന പ്രദേശിക വികസന പ്രശ്നങ്ങളില്‍ നിന്ന് പ്രചാരണത്തെ തീവ്ര ദേശീയതയിലേക്കും ഹിന്ദുത്വത്തിലേക്കും കൊണ്ടുപോകാനുള്ള തന്ത്രമാണ് ബിജെ‌പി നേതാക്കളുടെ പ്രസ്താവനകളെന്നും വിമർശനമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com