പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആശ്രമത്തില്‍ വച്ച് 'ബാബ' തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; കേസ്‌; ആള്‍ ദൈവം ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th January 2020 05:24 PM  |  

Last Updated: 29th January 2020 05:24 PM  |   A+A-   |  

abuse

 

ചണ്ഡിഗഡ്: ആശ്രമത്തില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സ്വാമി ലക്ഷാനന്ദിനെതിരെ പൊലീസ് കേസെടുത്തു. ഹരിയാനയിലെ റായ്പൂരില്‍ സ്വാമി നടത്തുന്ന ആശ്രമത്തില്‍ വച്ചായിരുന്നു പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയത്

മൂന്ന് ദിവസം ആശ്രമത്തില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സ്വാമി ലക്ഷാനന്ദ് ബലാത്സംഗം ചെയ്തതായാണ് പരാതി. അതിന് ശേഷം സ്വാമി ഒളിവിലാണെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തെന്നറിഞ്ഞതിന് പിന്നാലെ അയാള്‍ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയക്ക് വിധേയയാക്കിയതായും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും വൈകാതെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.